Product Description
പുസ്തകത്തെക്കുറിച്ച് 1900 ബി സി. ആധുനിക ഇന്ത്യക്കാര്‍ തെറ്റായി സിന്ധു നദീതട സംസ്കാരം എന്നുവിളിക്കുന്ന കാലഘട്ടം. ആ കാലഘട്ടത്തില്‍ വസിച്ചവര്‍ ആ പ്രദേശത്തെ വിളിച്ചത് മെലൂഹയുടെ ഭൂമി എന്നാണ്. അനേക നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, ഏറ്റവും മഹാനായ ചക്രവര്‍ത്തിയായിരുന്ന രാമന് സൃഷ്ടിച്ച പൂര്‍ണതയുറ്റ സാമ്രാജ്യം. ഒരിക്കല്‍ മഹത്വപൂര്‍ണമായിരുന്ന ഈ സാമ്രാജ്യത്തിനും അതിന്റെ സൂര്യവംശഭരണാധികാരികള്‍ക്കും, അഭിവന്ദ്യ നദിയായ സരസ്വതി മെല്ലെ മെല്ലെ വറ്റിവരണ്ട്. ഇല്ലാതാകുന്നതോടെ അനേകം ദാരുണമായ വിപത്തുകളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ചന്ദ്രവംശീയരുടെ കിഴക്കന്‍ പ്രദേശത്തുനിന്ന് അവര്‍ക്ക് വിനാശകാരികളായ, ഭീകരാക്രമണങ്ങളെയും നേരിടേണ്ടി വരുന്നു. അസാധാരണമായ ആയോധനവൈദഗ്ദ്ധ്യമുള്ളവരും. രൂപവൈചിത്ര്യമുള്ളവരുമായ, അകറ്റിനിര്‍ത്തപ്പെട്ടവരും കുടിലബുദ്ധികളുമായ, നാഗന്മാരുമായി ചന്ദ്രവംശക്കാര്‍ കൂട്ടുകൂടിയതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി. സൂര്യവംശികളെ സംബന്ധിച്ചിടത്തോളം ഏക പ്രത്യാശ പുരാണപ്രോക്തമായ ഐതിഹ്യമായിരുന്നു: തിന്മ അതിന്റെ ഭീമാനുപാതത്തില്‍ സമീപിക്കുമ്പോള്‍ സര്‍വ്വതും നഷ്ടപ്പെട്ടതായി അനുഭവപ്പെടുമ്പോള്‍, നിങ്ങളുടെ ശതുക്കള്‍ മഹാവിജയം പ്രാപിച്ചതായി തോന്നുമ്പോള്‍, ഒരു നായകന് അവതരിക്കും. ടിബറ്റില്‍ നിന്നുകുടിയേറിയ, കഠോരനായ ആ ശിവനാണോ സത്യത്തില്‍ ആ നായകന്? അദ്ദേഹം ആ നായകന് ആകാന്‍ ഇച്ഛിക്കുന്നുണ്ടോ? തന്റെ സന്തം ഭാഗധേയത്തിന്റെയും കര്‍മ്മപ്രതിബദ്ധതയുടെയും സ്നേഹവായ്പ്പിന്റെയും പ്രേരകശക്തിയാല്‍, സൂര്യവംശികളുടെ പ്രതികാരത്തിനും തിന്മയുടെ വിനാശത്തിനും ശിവന് നേതൃത്വം വഹിക്കുമോ? ലളിതനായ മനുഷ്യന് തന്റെ കര്‍മ്മം കൊണ്ട് ദേവന്മാരുടെ ദേവനായി, നമ്മുടെ മഹാദേവനായി രൂപാന്തരപ്പെടുന്ന, ശിവന് പ്രമേയമായ പുസ്തകത്രയത്തില്‍ ഒന്നാമത്തെ ഗ്രന്ഥമാണിത്.
Product Details
Author: | Amish |
---|---|
Publisher: | Eka |
SKU: | 9789395767064 |
EAN: | 9789395767064 |
Number Of Pages: | 372 |
Language: | Malayalam |
Binding: | Paper Back |
Reading age : | Teen |
About Author
Recently viewed

The Immortals of Meluha (Malayalam) - Meluhayile Chiranjeevikal (The Shiva Trilogy)
Amish